പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച തിങ്കളാഴ്ച; ഭാഗമാകാൻ 2 കോടി വിദ്യാർത്ഥികൾ, പരിപാടി തത്സമയം കാണാൻ ചെയ്യേണ്ടത്...

രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സമൂഹത്തിനും ​ഗുണകരമാം വിധത്തിൽ ഓരോ കുട്ടിയുടെയും ഗുണങ്ങളെ വിലമതിച്ച് എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.

author-image
Greeshma Rakesh
New Update
പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച തിങ്കളാഴ്ച; ഭാഗമാകാൻ 2 കോടി വിദ്യാർത്ഥികൾ, പരിപാടി തത്സമയം കാണാൻ ചെയ്യേണ്ടത്...

 

ന്യൂഡൽഹി: പേടി അകറ്റി പരീക്ഷയിൽ ഉന്നത വിജയം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചർച്ച തിങ്കളാഴ്ച. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി കുട്ടികളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കും.ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഈ വർഷത്തെ ഏഴാം പരീക്ഷ പേ ചർച്ചയ്‌ക്കായി രണ്ട് കോടി വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഔദ്യോഗിക കണക്ക് പ്രകാരം MyGov പോർട്ടൽ വഴി 2,26,31,698 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 14 ലക്ഷത്തിലധികം അദ്ധ്യാപകരും അഞ്ച് ലക്ഷത്തിലധികം മാതാപിതാക്കളും ഏഴാം പതിപ്പിൽ പങ്കെടുക്കാനായി രജിസിട്രേഷൻ പൂർത്തിയാക്കി. ഇവരിൽ 4,000 പേരാകും പ്രധാനമന്ത്രിയുമായി നേരിൽ സംവദിക്കുക. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ നൂറ് വിദ്യാർത്ഥികൾ ആദ്യമായി പരിപാടിയിൽ പങ്കെടുക്കുന്നെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

പരിപാടിയുടെ ഭാഗമായി രാജ്യ വ്യാപകമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. 774 ജില്ലകളിലെ 657 കേന്ദ്രീയ വിദ്യാലയങ്ങളിലും 122 നവോദയ വിദ്യാലയങ്ങളിലും 60,000 ത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു.കഴിഞ്ഞ വർഷം 38.80 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ പേ ചർച്ചയുടെ ഭാഗമായത്. 16 ലക്ഷം പേർ സർക്കാർ സ്കൂൾ വിദ്യാർത്ഥികളായിരുന്നു.

വാർഷിക പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദത്തെ ലഘൂകരിക്കും വിധത്തിലുള്ള ചർച്ചകളാകും പ്രധാനമായും നടക്കുക.ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രധാനമന്ത്രി നിർദ്ദേശങ്ങൾ നൽകും. യുവാക്കൾക്ക് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സമൂഹത്തിനും ഗുണകരമാം വിധത്തിൽ ഓരോ കുട്ടിയുടെയും ഗുണങ്ങളെ വിലമതിച്ച് എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. ആയിരങ്ങളെ സ്വാധീനം ചെലുത്തുകയും ജനപ്രിയവുമായി മാറിയ പുസ്തകമാണ് പ്രധാനമന്ത്രി രചിച്ച ‘എക്‌സാം വാരിയേഴ്‌സ്’. ഈ പുസ്തമാണ് പരീക്ഷ പേ ചർച്ചയ്‌ക്ക് ആധാരം. പ്രധാനമന്ത്രിയുടെ വിപുലമായ ‘എക്‌സാം വാരിയേഴ്‌സ്’ സംരംഭത്തിന്റെ ഭാഗമാണ് പരീക്ഷ പേ ചർച്ച.

അതെസമയം ദൂരദർശൻ, ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ എന്നീ ചാനലുകൾ വഴി പരീക്ഷാ പേ ചർച്ച തത്സമയം വീക്ഷിക്കാം. പിഎംഒ, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദർശൻ, MyGov.in, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ YouTube ചാനൽ തുടങ്ങിയ വിവിധ വെബ്‌സൈറ്റുകളിലൂടെയും ചർച്ച കാണാം.മാത്രമല്ല ഫേസ്ബുക്ക് ലൈവിലും സ്വയംപ്രഭയിലും ഇവൻ്റ് തത്സമയം കാണാനാകും. ഓൾ ഇന്ത്യ റേഡിയോ എഫ്എം ചാനൽ എന്നിവയുൾപ്പെടെയുള്ള റേഡിയോ ചാനലുകളിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാകും.

exam students PM Narendra Modi pariksha pe charcha FEATURED2