ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി; മാർപ്പാപ്പ ഇന്ത്യയിലെത്തുമെന്ന് മോദിയുടെ ഉറപ്പ്, ചർച്ചയാകാതെ മണിപ്പൂർ

മതമേലധ്യക്ഷൻമാരും വ്യവസായികളുൾപ്പെടെ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പ്രമുഖരാണ് വിരുന്നിൽ പങ്കെടുത്തത്.

author-image
Greeshma Rakesh
New Update
ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി; മാർപ്പാപ്പ ഇന്ത്യയിലെത്തുമെന്ന് മോദിയുടെ ഉറപ്പ്, ചർച്ചയാകാതെ മണിപ്പൂർ

ഡൽഹി:ക്രിസ്മസ് ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മതമേലധ്യക്ഷൻമാരും വ്യവസായികളുൾപ്പെടെ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പ്രമുഖരാണ് വിരുന്നിൽ പങ്കെടുത്തത്.കേരളത്തിലെ സഭകളുടെ പ്രതിനിധികളും ജോയ് ആലുക്കാസ് ഉൾപ്പെടെയുള്ള വ്യവസായികളും മോദിയുടെ ക്ഷണപ്രകാരം വിരുന്നിനെത്തി. കായികതാരം അഞ്ജു ബോബി ജോർജും പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

അതെസമയം ഫ്രാൻസിസ് മാർപ്പാപ്പ 2024 പകുതിയിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ പറഞ്ഞു. മണിപ്പൂർ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ല.വരുന്ന് വലിയ പ്രതീക്ഷ നൽകുന്നതെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു. മണിപ്പുർ വിഷയമോ മറ്റു രാഷ്ട്രീയ കാര്യങ്ങളോ ചർച്ചയായില്ലെന്നും അവർ അറിയിച്ചു.

വികസനത്തിന് ക്രിസ്ത്യൻ നേതൃത്വത്തിൻ്റെ പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടതായും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ പറഞ്ഞു. ക്രൈസ്തവർ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിൻറെ ഗുണം എല്ലാവർക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പറഞ്ഞു.

സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഡൽഹിയിൽ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് ഒരുക്കിയിരുന്നത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്നൊരുക്കുന്നത്.

കേരളം,ഡൽഹി, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്ഷണം. രാജ്യമെമ്പാടും ക്രിസ്മസ് ദിന ആശംസകൾ കൈമാറണമെന്ന് പ്രവർത്തകർക്ക് ബിജെപി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി വിരുന്നൊരുക്കിയത്.

delhi PM Narendra Modi christmas christmas party