1,756 കോടി ചിലവിൽ നിർമ്മിക്കുന്ന എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പ്ലാന്റ്; തറക്കല്ലിട്ട് പ്രധാനമന്ത്രി

സർക്കാർ സ്ഥാപനങ്ങൾക്ക് താങ്ങാനാവുന്ന വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി 1,756 കോടി ചിലവിൽ രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ബാർസിംഗ്‌സറിലാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്

author-image
Greeshma Rakesh
New Update
1,756 കോടി ചിലവിൽ നിർമ്മിക്കുന്ന എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പ്ലാന്റ്; തറക്കല്ലിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജസ്ഥാനിൽ എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പ്ലാന്റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങ് നിർവഹിച്ചത്.സർക്കാർ സ്ഥാപനങ്ങൾക്ക് താങ്ങാനാവുന്ന വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി  1,756 കോടി ചിലവിൽ രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ബാർസിംഗ്‌സറിലാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്.

 

വികസിത് ഭാരത് വികസിത് രാജസ്ഥാൻ‌ എന്ന പരിപാടിയെയും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുക, നെറ്റ് സീറോ വിഷൻ എന്ന ലക്ഷ്യം കൈവരിക്കുക, സർക്കാർ സ്ഥാപനങ്ങൾക്ക് താങ്ങാനാവുന്ന വൈദ്യുതി വിതരണം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സോളാർ‌ പദ്ധതി നടപ്പിലാക്കുന്നത്.

 

പ്രതിവർഷം 750 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.സോളാർ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 700-ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഏറ്റവും കുറഞ്ഞ നിരക്കിൽ സംസ്ഥാനത്ത് വൈദ്യുതി ലഭ്യമാകുകയും ചെയ്യും. നിരവധി അത്യാധുനിക സാങ്കേതികവിദ്യകളോട് കൂടിയാണ് സോളാർ പ്ലാന്റ് നിർമ്മിക്കുന്നത്.

 

solar power plant solar plant rajastan narendra modi