സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി ധനകാര്യ കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തി; നീതി ആയോഗ് സിഇഒ

ഇതാദ്യമായാണ് സംസ്ഥാനങ്ങളുടെ ധനസ്ഥിതി ചൂഷണം ചെയ്യാൻ പ്രധാനമന്ത്രിയും സംഘവും തുടക്കം മുതൽ ശ്രമിച്ചിരുന്നുവെന്ന് സർക്കാരിന്റെ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി സമ്മതിക്കുന്നത്.

author-image
Greeshma Rakesh
New Update
സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി ധനകാര്യ കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തി; നീതി ആയോഗ് സിഇഒ

 

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധനകാര്യ കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി നീതി ആയോഗ് സിഇഒ. നരേന്ദ്രമോദി രഹസ്യമായി ഇടപെട്ടു.പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ബിവിആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

'ഫിനാന്‍സിങ് റിപ്പോര്‍ട്ടിങ് ഇന്‍ ഇന്ത്യ' എന്ന സെമിനാറിലായിരുന്നു നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍. 2014ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ഇടപെടല്‍. നികുതി വിഹിതത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അധികാരം ധനകാര്യ കമ്മിഷനുണ്ട്. എന്നാല്‍ ഇത് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ആയിരിക്കെ താന്‍ ഇതിന് ഇടനിലക്കാരനായി. 42 ശതമാനം കേന്ദ്ര നികുതി വിഹിതം നല്‍കണമെന്നായിരുന്നു ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ. ഇത് 33 ശതമാനമായി വെട്ടി കുറച്ചുവെന്ന് ബിവിആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഇതാദ്യമായാണ് സംസ്ഥാനങ്ങളുടെ ധനസ്ഥിതി ചൂഷണം ചെയ്യാൻ പ്രധാനമന്ത്രിയും സംഘവും തുടക്കം മുതൽ ശ്രമിച്ചിരുന്നുവെന്ന് സർക്കാരിന്റെ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി സമ്മതിക്കുന്നത്. മിക്ക സംസ്ഥാനങ്ങളുടെയും നിലവിലെ ആശങ്കയും ഇതുതന്നെയാണ്.

Finance Commission BVR Subrahmanyam NITI Aayog state funds PM Narendra Modi