കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികസേനാ താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ടു. ഏഴ് മണിയോടെ പ്രധാനമന്ത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡില്‍ ഇറങ്ങും. കാര്‍മാര്‍ഗം ഗുരുവായൂര്‍ ക്ഷേത്രം ഗസ്റ്റ് ഹൗസില്‍ എത്തും. ഏഴരയോടെ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു .പ്രധാനമന്തിയുടെ ദര്‍ശനത്തോടനുബന്ദിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. ഇന്ന് ഗുരുവായൂരില്‍ വിവാഹിതരാകുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടെയെടുക്കാം.
ക്ഷേത്ര ദര്‍ശനത്തിനു ശേഷം നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. 9.45 ഓടെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഹെലികോപ്‌ററര്‍ മാര്‍ഗം പോകുന്ന പ്രധാനമന്ത്രി വലപ്പാട് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. തുടര്‍ന്ന് കാര്‍മാര്‍ഗം ക്ഷേത്രത്തില്‍ എത്തും ഒരു മണിക്കൂര്‍ ക്ഷേത്രത്തിലുണ്ടാകും. 11.15 ഓടെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയ ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയിലേക്ക് തിരിക്കും.
രണ്ട് ദിവസത്തെ ക്ഷേത്ര ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. 'കൊച്ചിയുടെ സ്‌നേഹത്തില്‍ വിനയാന്വിതനായി. ചില കാഴ്ചകള്‍ പങ്കുവയ്ക്കുന്നു', എന്നായിരുന്നു എക്‌സില്‍ പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള കുറിപ്പ്.
മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നും ഗസ്റ്റ് ഹൗസ് വരെയായിരുന്നു നരേന്ദ്ര മോദിയുടെ റോഡ് ഷോ. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിന്റെ ഇരുഭാഗത്തുമായി നിരവധി ബിജെപി പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്. മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും ബിജെപി പ്രവര്‍ത്തകര്‍ മോദിയെ അഭിവാദ്യം ചെയ്തു. ഈ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചായിരുന്നു മോദിയുടെ എക്‌സ് പോസ്റ്റ്.