തിരുവനന്തപുരം: സംസ്ഥാനത്ത് ഖര-ദ്രവ മാലിന്യം നീക്കുന്ന ശുചീകരണത്തൊഴിലാളികള്‍ക്ക് നോ ടച്ച് മെഷീന്‍ സജ്ജീകരിക്കാന്‍ പദ്ധതി. അതിദാരിദ്ര്യം ഇല്ലാതാക്കാനും മാലിന്യനിര്‍മാര്‍ജനത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കിയ വാര്‍ഷികപദ്ധതിയുടെ മാര്‍ഗരേഖയിലാണ് നിര്‍ദേശം. കക്കൂസ് മാലിന്യങ്ങളുള്‍പ്പെടെയുള്ള ദ്രവമാലിന്യ സംസ്‌കരണ പദ്ധതികള്‍ നിര്‍ബന്ധമായും ഏറ്റെടുക്കാന്‍ മാര്‍ഗ രേഖയില്‍ ആവശ്യപ്പെടുന്നു.
ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിന് സ്വകാര്യ പങ്കാളിത്തവും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാനിറ്ററി മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, തീരശോഷണം എന്നിവ ചെറുക്കാന്‍ പ്രാദേശിക കര്‍മപദ്ധതി വേണമെന്നും മാര്‍ഗ രേഖയില്‍ ആവശ്യപ്പെടുന്നു.
മറ്റു നിര്‍ദേശങ്ങള്‍
- ജലവിഭവസംരക്ഷണത്തിന് ജല സ്രോതസ്സുകളുടെ സംരക്ഷണം, തോടുനിര്‍മാണം, ചെക്ക്ഡാം നിര്‍മാണം.
- ഹാപ്പിനെസ് പാര്‍ക്കുകള്‍ ശ്മശാനവളപ്പിലും പരിഗണിക്കണം.
പൊതുസ്ഥലം കൈവശമില്ലെങ്കില്‍ സ്ഥലം വാങ്ങാന്‍ സ്‌പോണ്‍സര്‍ഷിപ്പ്, സി.എസ്.ആര്‍. ഫണ്ട് എന്നിവ പരിഗണിക്കണം. - തരിശുകിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ ഉടമയെ പ്രോല്‍സാഹിപ്പിക്കണം. അല്ലെങ്കില്‍ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകനോ കര്‍ഷകഗ്രൂപ്പിനോ കൃഷി ചെയ്യാം.
- പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളെ അടിസ്ഥാനമാക്കി മൂല്യവര്‍ധിതസംരംഭങ്ങള്‍ ആരംഭിക്കണം.