വായുഗുണനിലവാരം മോശമാകുന്നു; ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ പദ്ധതി

ഈ ദീപാവലിക്ക് ഡൽഹിയിൽ പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപന, പൊട്ടിക്കൽ എന്നിവ നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്ക് പിഴയും ആറ് മാസം തടവും ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
വായുഗുണനിലവാരം മോശമാകുന്നു; ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ പദ്ധതി

ന്യൂഡൽഹി: വായു ഗുണനിലവാരം മോശമാകുന്ന സാഹചര്യത്തിൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തെ ചെറുക്കാനുള്ള പദ്ധതിയ്ക്ക് ശനിയാഴ്ച തുടക്കമായി. ഡൽഹിയുടെ ചില ഭാഗങ്ങളിൽ 300-ന് മുകളിൽ വായുഗുണനിലവാര സൂചിക (എക്യുഎ) രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ശൈത്യകാലത്ത് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പരിശോധിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) ആദ്യഘട്ടം ശനിയാഴ്ച ആരംഭിച്ചു.ഇതിന്റെ ഭാഗമായി മലിനീകരണമുണ്ടാക്കുന്ന' വാഹനങ്ങൾക്ക് കനത്ത പിഴ ഈടാക്കും, അതേസമയം ഡൽഹിയിലേയ്ക്ക് പോകാത്ത ട്രക്കുകൾ കിഴക്ക്, പടിഞ്ഞാറൻ ഭാഗത്തിലൂടെ തിരിച്ചുവിടും.

ആദ്യ ഘട്ടത്തിൽ , പൊടി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായുള്ള നിരീക്ഷണത്തിനായി സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത 500 ചതുരശ്ര മീറ്ററിന് തുല്യമോ അതിൽ കൂടുതലോ വലുപ്പമുള്ള പുരയിടത്തിലെ സ്വകാര്യ നിർമ്മാണം, രാഷ്ട്രീയ പദ്ധതികൾ എന്നിവയുടെ ജോലി താൽക്കാലികമായി നിർത്തിവയ്ക്കുന്നത് നിർബന്ധമാക്കും.

കെട്ടിടങ്ങളുടെ നിർമാണവും പൊളിക്കലും നടക്കുന്ന സ്ഥലങ്ങളിൽ ആന്റി സ്മോഗ് തോക്കുകൾ ഉപയോഗിക്കും.ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തുറന്ന ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ കൽക്കരി, വിറക് എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിക്കും. മാത്രമല്ല നിലം നികത്തുന്നതിന്റെ ഭാഗമായി കത്തിക്കുന്ന പ്രവർത്തനങ്ങൾ നിരോധിക്കുന്നതും 1-ാം ഘട്ടത്തിന്റെ ഭാഗമാണ്.

ഡൽഹിയിലെ ജനങ്ങൾ മഞ്ഞുകാലത്ത് പുകമഞ്ഞിനോടും കഠിനമായ വിഷവായുവിനോടും പോരാടുന്നത് പതിവാണ്. അയൽ സംസ്ഥാനങ്ങളിലെ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതും ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നതു കാരണമുണ്ടാകുന്ന പുകയുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്.

ഈ ദീപാവലിക്ക് ഡൽഹിയിൽ പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപന, പൊട്ടിക്കൽ എന്നിവ നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്ക് പിഴയും ആറ് മാസം തടവും ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ മാസ്ക് ധരിക്കാൻ ഡോക്ടർമാർ ജനങ്ങൾക്ക് നിർദേശം നൽകുമ്പോൾ , വായുമലിനീകരണം തടയുന്നതിനുള്ള വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികാരികൾ.

delhi pollution Latest News air pollution