കൊല്ലം: സുരക്ഷ ഒഴിവാക്കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് തെരുവില്‍ ഇറങ്ങി നടന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആള്‍ ചെയ്യേണ്ട കാര്യമല്ല. കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് മനസിലായിട്ടുണ്ടാകും.
അലുവ കഴിച്ചത് നന്നായി. മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. ഗവര്‍ണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നല്‍കേണ്ടത്.എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നാടിന്റെ ഭാവി വാഗ്ദാനങ്ങളാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗവര്‍ണറുടേത് കേരളത്തില്‍ ഭരണഘടനാ തകര്‍ച്ചയുണ്ടെന്ന് കേന്ദ്രത്തെ ധരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ആണ് സിപിഎമ്മിന്റെ വിലയിരുത്തല്‍ . സംഘര്‍ഷം വിലയിരുത്തുന്ന രാജ്ഭവന്‍ വിശദമായ റിപ്പോര്‍ട്ടാകും കേന്ദ്രത്തിന് നല്‍കുക.