ന്യൂഡല്‍ഹി: ഇന്ത്യയിലെ 81.5 കോടി ജനങ്ങളുടെയും ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്പനയ്ക്ക്. ലക്ഷക്കണക്കിന് എ.ടി.എം കാര്‍ഡ് വിവരങ്ങളടക്കം ഡാര്‍ക്ക് വെബില്‍ ലഭ്യമാണ്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എം.ആര്‍) ഡേറ്റാബേസില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോര്‍ത്തിയത്. അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ റിസെക്യൂരിറ്റിയാണ് ഡാറ്റ ചോര്‍ന്ന വിവരം കണ്ടെത്തിയത്. പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങളും 65 ലക്ഷം രൂപയ്ക്കാണ് 'pwn0001' എന്ന ഹാക്കര്‍ ഒക്ടോബര്‍ 9ന് ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വച്ചത്.
ജാര്‍ഖണ്ഡിലെ ആയുഷ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മൂന്നര ലക്ഷം രോഗികളുടെ ചികിത്സാ വിവരങ്ങളും ഡോക്ടര്‍മാരുടെ പേരും യൂസര്‍ നെയിമും പാസ്വേഡും ഫോണ്‍ നമ്പരുകള്‍ അടക്കവും ഡാര്‍ക്ക് വെബില്‍
ഇട്ടിരുന്നു. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോകള്‍, വീഡിയോകള്‍, തുടങ്ങിയവയുമുണ്ട്. നിര്‍മിത ബുദ്ധിയിലൂടെ ഇവ നഗ്‌നവീഡിയോകളും ചിത്രങ്ങളുമാക്കി മാറ്റി പ്രചരിക്കുകയാണ്. ലഹരി വില്പനയും നടക്കുന്നു. ക്രിപ്‌റ്റോ കറന്‍സിയാണ് ഇടപാടിനായി ഉപയോഗിക്കുന്നത്.
ഡാര്‍ക്ക് വെബ്ബിലൂടെ ഡാറ്റ വാങ്ങുന്നവര്‍ക്ക് വ്യക്തി വിവരങ്ങളും ഫോട്ടോയും പാസ്‌പോര്‍ട്ടും ആള്‍ മാറാട്ടത്തിന് ഉപയോഗിക്കാം. ബാങ്ക് വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടാനുമാകും. ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാം. വ്യക്തി വിവരങ്ങള്‍ ബിസിനസ് സര്‍വേയുടെ ഭാഗമാക്കാനുംകഴിയും.