പി സി ജോർജും മകനും ബിജെപിയിലേക്ക്; ബുധനാഴ്ച പദയാത്രയിൽവച്ച് പാര്‍ട്ടി അം​ഗത്വം സ്വീകരിച്ചേക്കും

ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് തിങ്കളാഴ്ച ഡൽഹിയിലെത്തിയ പി സി ജോർജ് വിവിധ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ചൊവ്വാഴ്ചയും ഇതുസംബന്ധിച്ച ചർച്ചകൾ തുടരും. വൈകീട്ടോടെ അന്തിമതീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.

author-image
Greeshma Rakesh
New Update
പി സി ജോർജും മകനും ബിജെപിയിലേക്ക്; ബുധനാഴ്ച പദയാത്രയിൽവച്ച് പാര്‍ട്ടി അം​ഗത്വം സ്വീകരിച്ചേക്കും

ഡൽഹി: പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിലേയ്ക്ക്. ഇരുവരും ഉൾപ്പെടെയുള്ള ജനപക്ഷം പാർട്ടി നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച്  അന്തിമ തീരുമാനം ബുധനാഴ്ചയുണ്ടാകും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.

ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച്  കഴിഞ്ഞ ദിവസം  ഡൽഹിയിലെത്തിയ പി സി ജോർജ് വിവിധ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു ബുധനാഴ്ചയും ഇതുസംബന്ധിച്ച ചർച്ചകൾ തുടരും. വൈകീട്ടോടെ അന്തിമതീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.

ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാവുകയായിരുന്നു പി സി ജോര്‍ജിന്റെ ശ്രമം. പാര്‍ട്ടി അംഗത്വം എടുത്താല്‍ സഹകരിപ്പിക്കാം എന്ന നിര്‍ദേശം കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്. ഇതോടെ ഈ നിര്‍ദേശം അംഗീകരിക്കാന്‍ ജോര്‍ജ് നിര്‍ബന്ധിതനായി.

മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരൊന്നാകെ ബിജെപിയിലെത്തും. പുതിയ സാഹചര്യത്തില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യത.

 

kerala padayatra loksabha election BJP pc george