ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം; സ്‌കൂള്‍ കലോത്സവത്തിന് പാചകം പഴയിടം തന്നെ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണയും ഭക്ഷണമൊരുക്കുന്നത് പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ. തുടര്‍ച്ചയായ 17ാം തവണയും അദ്ദേഹത്തിന് തന്നെയാണ് ഇതിനുള്ള ടെന്‍ഡര്‍ ലഭിച്ചത്.

author-image
Priya
New Update
ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം; സ്‌കൂള്‍ കലോത്സവത്തിന് പാചകം പഴയിടം തന്നെ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണയും ഭക്ഷണമൊരുക്കുന്നത് പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ. തുടര്‍ച്ചയായ 17ാം തവണയും അദ്ദേഹത്തിന് തന്നെയാണ് ഇതിനുള്ള ടെന്‍ഡര്‍ ലഭിച്ചത്.

കൊല്ലത്ത് ജനുവരി 2 മുതല്‍ 8 വരെയാണ് കലോത്സവം നടക്കുന്നത്.
കലോത്സവ ഭക്ഷണത്തില്‍ ഈ വര്‍ഷം മുതല്‍ മാംസ വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ തവണ പറഞ്ഞിരുന്നു.

ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും കഴിഞ്ഞ വര്‍ഷം പ്രഖ്യാപനം നടത്തിയിരുന്നു. ദിവസവും 40000- 50000 പേര്‍ക്ക് ഭക്ഷണം വിളമ്പേണ്ട കലോത്സവത്തില്‍ മാംസ വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവു വര്‍ധിക്കുമെന്നതും പ്രായോഗിക പ്രശ്‌നങ്ങളും വിലയിരുത്തിയാണ് വെജിറ്റേറിയന്‍ ഭക്ഷണം തന്നെ തുടരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

സ്‌കൂള്‍ കായിക മേളയില്‍ രാത്രി മാംസ വിഭവങ്ങളും വിളമ്പുന്നുണ്ടെങ്കിലും 4500 പേര്‍ക്കു മതിയാകും.കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി ചുമതലയുള്ളത്.

സസ്യ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാര്‍ തന്നെ ആവശ്യപ്പെട്ടതു കൊണ്ടുമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് മോഹനന്‍ നമ്പൂതിരി പറഞ്ഞു.

pazhayidam mohanan namboothiri school kalolsavam