അതിഥി തൊഴിലാളിയുടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ അമ്മ മനസ്സ്! സിപിഒ ആര്യയ്ക്ക് ബിഗ് സല്യൂട്ട്!

കരുതലും കാവലുമായി മറ്റൊരു പോലീസ് അമ്മ. ഐസിയുവില്‍ പ്രവേശിപ്പിച്ച പട്ന സ്വദേശിയുടെ നാല് മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത് എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥ. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാല്‍ നല്‍കി പൊലീസുകാരി അമ്മയായത്.

author-image
Web Desk
New Update
അതിഥി തൊഴിലാളിയുടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ അമ്മ മനസ്സ്! സിപിഒ ആര്യയ്ക്ക് ബിഗ് സല്യൂട്ട്!

 

ഏബിള്‍ അലക്‌സ്

കോതമംഗലം: കരുതലും കാവലുമായി മറ്റൊരു പോലീസ് അമ്മ. ഐസിയുവില്‍ പ്രവേശിപ്പിച്ച പട്ന സ്വദേശിയുടെ നാല് മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത് എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥ. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാല്‍ നല്‍കി പൊലീസുകാരി അമ്മയായത്.

ഐസിയുവില്‍ പ്രവേശിപ്പിച്ചയാളിന്റെ നാല് കുഞ്ഞുങ്ങളെ നോക്കാന്‍ ആരും എത്തിയിരുന്നില്ല. കുഞ്ഞുങ്ങളില്‍ മൂന്നുപേര്‍ക്ക് ആഹാരം വാങ്ങി നല്‍കിയപ്പോള്‍ നാല് മാസം പ്രായമായ കുഞ്ഞിന് എന്ത് നല്‍കുമെന്ന് ആലോചിക്കവെയാണ് ഫീഡിങ് മദര്‍ ആയ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ ആര്യ മുന്നോട്ട് വന്നത്. കുഞ്ഞിന് പൊലീസ് വേഷത്തില്‍ തന്നെ ആര്യ മുലപ്പാല്‍ നല്‍കുകയായിരുന്നു.

കൗതുകകരമായ ഈ കാഴ്ച മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക് പേജിലും സോഷ്യല്‍ മീഡിയയിലും വന്നതോടെ വൈറലായി. ഉദരത്തില്‍ ചുമന്നില്ലയെങ്കിലും കുഞ്ഞു നാവില്‍ മുലപ്പാല്‍ ഇറ്റിച്ച് വിശപ്പകറ്റി ആര്യയെന്ന പോലീസമ്മയും ഈ കുഞ്ഞിന്റെ അമ്മയായി.

വൈക്കം സ്വദേശിയായ എം. എ. ആര്യ പ്രസവാവധി കഴിഞ്ഞ് മൂന്ന് മാസം മുന്‍പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ആര്യയുടെ സ്വന്തം കുഞ്ഞിന് ഒമ്പത് മാസം പ്രായവും. അതിഥി തൊഴിലാളിയുടെ കുട്ടികളെ പിന്നീട് എസ് ഐ ആനി ശിവയുടെ നേതൃത്വത്തില്‍ ശിശു ഭവനിലേക്ക് മാറ്റി.

kerala viral news kochi police