പാര്‍ലമെന്റിലെ അതിക്രമം; കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പ്, പ്രതികള്‍ 'ഭഗത് സിങ്' എന്ന ഗ്രൂപ്പിന്റെ ഭാഗം

പാര്‍ലമെന്റിലുണ്ടായ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണെന്നും ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞു.

author-image
Priya
New Update
പാര്‍ലമെന്റിലെ അതിക്രമം; കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പ്, പ്രതികള്‍ 'ഭഗത് സിങ്' എന്ന ഗ്രൂപ്പിന്റെ ഭാഗം

ഡല്‍ഹി: പാര്‍ലമെന്റിലുണ്ടായ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണെന്നും ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞു.

പ്രതികള്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ജനുവരി മുതല്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിടാന്‍ തുടങ്ങിയിരുന്നു. അതേസമയം, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രതികളെ ഇന്നും ചോദ്യം ചെയ്യും.

സംഘത്തിലുള്ള ലളിത് ഝായ്ക്കായി ഡല്‍ഹി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ ഭഗത് സിങ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിലൊരാളായ മനോരഞ്ജന്‍ മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സന്ദര്‍ശകനായി എത്തിയിരുന്നു. പ്രാദേശിക എം പി യായ പ്രതാപ് സിന്‍ഹയുടെ സ്റ്റാഫ് വഴിയാണ് ഇന്നലെ ലോക്‌സഭയില്‍ കയറാന്‍ പാസ് എടുത്തത്.

മൂന്ന് ദിവസം മുന്‍പ് വിവിധ ട്രെയിനുകളിലായാണ് ഇവര്‍ ഡല്‍ഹിയിലെത്തുന്നത്. വിശാല്‍ ശര്‍മ്മ ഇവരെ ഗുരുഗ്രാമില്‍ എത്തിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ ലളിത് ഝായും പാര്‍ലമെന്റിന് പുറത്തുണ്ടായിരുന്നു.

സര്‍ക്കാരിന്റെ കര്‍ഷക സമരം,മണിപ്പുരടക്കം വിഷയങ്ങളിലെ എതിര്‍പ്പ് പ്രതിഷേധത്തിന് കാരണമായെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

parliament security breach