''വികസനമികവിൽ ഇന്ത്യ''; പാർലമെന്റിൽ രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിവരിച്ച് രാഷട്രപതി ദ്രൗപതി മുർമു

യുവാക്കൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ എന്നിവരെ ശാക്തീകരിക്കാൻ സർക്കാർ നികുതിയുടെ വലിയൊരു ഭാഗം വിനിയോഗിച്ചതായി ദൗപതി മുർമു പറഞ്ഞു.

author-image
Greeshma Rakesh
New Update
''വികസനമികവിൽ ഇന്ത്യ''; പാർലമെന്റിൽ രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിവരിച്ച് രാഷട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ വിവരിച്ച് രാഷട്രപതി ദ്രൗപതി മുർമു.യുവാക്കൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ എന്നിവരെ ശാക്തീകരിക്കാൻ സർക്കാർ നികുതിയുടെ വലിയൊരു ഭാഗം വിനിയോഗിച്ചതായി ദൗപതി മുർമു പറഞ്ഞു.അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു.

മുത്തലാഖ് നിരോഘിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കാശ്മീര്‍ പുറഃസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി. എംഎസ്എംഇകളെയും ചെറുകിട സംരംഭകരെയും ശാക്തീകരിക്കാൻ സർക്കാർ പൂർണ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുവെന്നും പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിൽ രാഷട്രപതി ചൂണ്ടികാട്ടി.

''കഴിഞ്ഞ വർഷങ്ങളിൽ, ലോകം രണ്ട് വലിയ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും കൊറോണ പോലുള്ള മഹാമാരിയെ അഭിമുഖീകരിക്കുകയും ചെയ്തു. അത്തരം ആഗോള പ്രതിസന്ധികൾക്കിടയിലും, സർക്കാർ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണത്തിലാക്കി, സാധാരണ ഇന്ത്യക്കാരുടെ മേലുള്ള ഭാരം വർദ്ധിപ്പിക്കാൻ അനുവദിച്ചില്ല''- ദ്രൗപതി മുർമു പറഞ്ഞു.

സർക്കാർ ഇന്ത്യയിലെ കർഷകർക്ക് 18 ലക്ഷം കോടി എംഎസ്പിയായി നൽകി, ഇപ്പോഴത് 2.5 മടങ്ങ് എംഎസ്പി കർഷകർക്ക് ലഭിക്കുന്നുവെന്നും മുർമു കൂട്ടിച്ചേർത്തു.ഒരു വികസിത ഇന്ത്യയുടെ മഹത്തായ കെട്ടിടം യുവശക്തി, സ്ത്രീശക്തി, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് ശക്തമായ തൂണുകളിൽ നിലകൊള്ളുമെന്ന് മോദി സർക്കാർ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ മുർമു രാജ്യത്തെ സ്ത്രീകൾ ഇപ്പോൾ യുദ്ധവിമാന പൈലറ്റുമാരാണെന്നും കൂട്ടിച്ചേർത്തു.

സമ്പദ്‌വ്യവസ്ഥയുടെ വിവിധ തലങ്ങൾ പരിശോധിച്ചാൽ, ഇന്ത്യ ശരിയായ ദിശയിലാണെന്ന ആത്മവിശ്വാസം വളരുന്നു.'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നിവ നമ്മുടെ ശക്തിയായി മാറിയെന്നും പറഞ്ഞു.അതെസമയം പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി കടന്നതിൽ രാഷ്ട്രപതി സർക്കാരിനെ അഭിനന്ദിച്ചു.

അതെസമയം ഇന്ത്യയിലുടനീളം 80% കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുമെന്ന് മുർമു പറഞ്ഞു.പതിറ്റാണ്ടുകളായി ജനങ്ങൾ കാത്തിരിക്കുന്ന ഇത്തരം നിരവധി പ്രവൃത്തികൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യ പൂർത്തീകരിച്ചതായും ദ്രൗപതി മുർമു പറയുന്നു.

കഴിഞ്ഞ വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങൾ നിറഞ്ഞതായിരുന്നു. നിരവധി വിജയങ്ങൾ ഉണ്ടായിരുന്നു - ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യ ആതിഥേയത്വം വഹിച്ച വിജയകരമായ ജി20 ഉച്ചകോടി ലോകത്ത് ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തി. ഏഷ്യൻ ഗെയിംസിൽ നൂറിലധികം മെഡലുകളാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കും അടൽ ടണൽ ലഭിച്ചുവെന്നും അവർ ചൂണ്ടികാട്ടി.അതെസമയം ഇന്ത്യയുടെ ഡിജിറ്റൽ പുരോഗതി വിദേശത്ത് പ്രശംസനീയമാണെന്നും രാഷ്ട്രപതി എടുത്തുപറഞ്ഞു.

president droupadi murmu bjp governmnet narendra modi parliament budget session 2024