കുട്ടികളെ സ്‌കൂളില്‍ വിട്ടില്ലെങ്കില്‍ പണി കിട്ടുക മാതാപിതാക്കള്‍ക്ക്

കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദക്ഷിണാഫ്രിക്ക.

author-image
Web Desk
New Update
കുട്ടികളെ സ്‌കൂളില്‍ വിട്ടില്ലെങ്കില്‍ പണി കിട്ടുക മാതാപിതാക്കള്‍ക്ക്

ജൊഹനാസ്ബര്‍ഗ്: കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദക്ഷിണാഫ്രിക്ക. അടിസ്ഥാന വിദ്യാഭ്യാസ നിയമ ഭേദഗതിയിലൂടെ വമ്പന്‍ മാറ്റങ്ങള്‍ക്കാണ് ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് ഒരുങ്ങുന്നത്. കുട്ടികളെ സ്‌കൂളില്‍ വിട്ടില്ലെങ്കില്‍ മാതാപിതാക്കള്‍ ജയിലില്‍ കിടക്കേണ്ടി വരും. 12 മാസംവരെ തടവ് ലഭിക്കുന്നതാണ്. ബേസിക് എഡ്യുക്കേഷന്‍ ലോ അമെന്ഡ്‌മെന്റ് (ബേല) എന്ന പേരിലാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.

1994ന് ശേഷമുള്ള വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ നീക്കമായാണ് പുതിയ ബില്ലിനെ സര്‍ക്കാര്‍ കാണുന്നത്. സ്‌കൂളുകളില്‍ കുട്ടികളെ അടിക്കുകയോ മറ്റ് രീതിയിലുള്ള ദേഹോപദ്രവമായ ശിക്ഷകള്‍ നല്‍കുകയോ ചെയ്യരുതെന്നും പുതിയ ബില്ലില്‍ പറയുന്നു. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ഉടച്ചു വാര്‍ക്കുമെന്നാണ് ഭൂരിപക്ഷ കക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ സ്‌കൂളുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അമിതാധികാര പ്രയോഗം നടത്തുകയാണെന്ന് മുഖ്യ പ്രതിക്ഷമായ ഡെമോക്രാറ്റിക് അലയന്‍സ് ആരോപിച്ചു.

സ്‌കൂളുകളിലെ ഭാഷാപരമായ നയത്തേക്കുറിച്ചും പുതിയ ബില്ലില്‍ നിര്‍ദേശങ്ങളുണ്ട്. അന്താരാഷ്ട പഠന നിലവാരത്തില്‍ 2021ലെ കണക്കുകള്‍ അനുസരിച്ച് ആഫ്രിക്കയിലെ വിദ്യാഭ്യാസ മേഖല വളരെ പിന്നിലാണ്. ലോകമെമ്പാടുമായി നാല് ലക്ഷത്തോളം കുട്ടികളുടെ വായനാ ശേഷി വിലയിരുത്തിയതിന് പിന്നാലെയാണ് ഈ നിരീക്ഷണം. പത്ത് വയസ് പ്രായത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലെ പത്തില്‍ എട്ട് കുട്ടികള്‍ക്കും വായിക്കാന്‍ പോലും അറിയില്ലെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വ്യക്തമാക്കി.

 

Latest News international news southafrica