ഇസ്രായേൽ വംശഹത്യയ്ക്കിടെ പലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് മുസ്തഫ

പലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുൻ ഉപപ്രധാനമന്ത്രിയും പലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് മുസ്തഫ

author-image
Greeshma Rakesh
New Update
ഇസ്രായേൽ വംശഹത്യയ്ക്കിടെ പലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് മുസ്തഫ

വെസ്റ്റ് ബാങ്ക്: പലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുൻ ഉപപ്രധാനമന്ത്രിയും പലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് മുസ്തഫ. മുൻ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ രാജിവച്ച് മൂന്നാഴ്ചയോടടുക്കുമ്പോഴാണ് പുതിയ നിയമനം.

ദീർഘകാലമായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സാമ്പത്തിക ഉപദേശകൻ കൂടിയായിരുന്നു മുഹമ്മദ് മുസ്തഫ.പലസ്തീനിലെ ഇസ്രായേൽ വംശഹത്യയിൽ പ്രതിഷേധിച്ചും പട്ടിണി രാജ്യത്തെ വരിഞ്ഞുമുറുക്കുമ്പൾ ഒന്നും ചെയ്യാനാകാത്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തും മുഹമ്മദ് ഇശ്തയ്യ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ പരിമിത അധികാരമുള്ള പലസ്തീൻ അതോറിറ്റിക്ക് വേണ്ടി പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള ചുമതലയാണ് 69കാരന്റെ മുന്നിലുള്ളത്. വാഷിങ്ടണിലെ ജോർജ് വാഷിങ്ടൺ സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കിയ മുഹമ്മദ് മുസ്തഫ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ സ്വതന്ത്ര എക്സിക്യൂട്ടീവ് അംഗമാണ്.

2013 -15 കാലയളവിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ലോക ബാങ്കിന്റെ ഉന്നത പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തകർന്ന പലസ്തീന്റെ പുനർനിർമാണത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

 

Palestine Mahmoud Abbas mohammed mustafa