പാക് തിരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന് അപ്രതീക്ഷിത മുന്നേറ്റം; നവാസ് ഷെരീഫിന്റെ പാര്‍ട്ടി പിന്നില്‍

പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പിന്റെ ഇമ്രാന്‍ ഖാന്റെ അപ്രതീക്ഷിത മുന്നേറ്റം. ഫലസൂചന പുറത്തുവരുമ്പോള്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (പിഎംഎല്‍എന്‍) ഏറെ പിന്നിലാണ്.

author-image
Web Desk
New Update
പാക് തിരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന് അപ്രതീക്ഷിത മുന്നേറ്റം; നവാസ് ഷെരീഫിന്റെ പാര്‍ട്ടി പിന്നില്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പിന്റെ ഇമ്രാന്‍ ഖാന്റെ അപ്രതീക്ഷിത മുന്നേറ്റം. ഫലസൂചന പുറത്തുവരുമ്പോള്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (പിഎംഎല്‍എന്‍) ഏറെ പിന്നിലാണ്.

പാര്‍ട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാല്‍ സ്വതന്ത്രരായാണ് ഇമ്രാന്റെ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.

184 സീറ്റുകളിലെ ഫലം വന്നപ്പോള്‍ 114 ഇടത്ത് പിടിഐ സ്വതന്ത്രര്‍ ലീഡ് ചെയ്യുന്നു. നവാസ് ഷെരീഫിന്റെ പാര്‍ട്ടി 41 ഇടത്താണു മുന്നേറുന്നത്. വെള്ളിയാഴ്ച രാവിലെയോടെ യഥാര്‍ഥചിത്രം വ്യക്തമാകും.

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളില്‍ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ്. ദേശീയ അസംബ്ലിയിലേക്ക് 5121 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. 4 പ്രവിശ്യാ അസംബ്ലികളിലേക്കുള്ള 749 സീറ്റില്‍ 593ലേക്കും വോട്ടെടുപ്പു നടന്നു.

world news imran khan pakistan election nawas sharif