ദില്ലി: ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷന്റെ അധ്യക്ഷനാക്കിയതിന് പിന്നാലെ വിരമിക്കുന്നതായി പ്രഖ്യാപിച്ച സാക്ഷി മാലിക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ സാക്ഷി മാലിക്കിനെ മത്സരിപ്പിക്കണമെന്ന് മമത ബാനര്‍ജി ഇന്ത്യ സഖ്യത്തോട് ആവശ്യപ്പെട്ടു.വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങളുടെ കണ്ണീരിന് രാജ്യം മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. സ്വന്തം പ്രയത്‌നത്താല്‍ ഉയര്‍ന്നുവന്ന താരങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും സ്ത്രീ സുരക്ഷയ്ക്കായി ഇനിയും ശബ്ദമുയര്‍ത്തുമെന്നും കോണ്‍ഗ്രസ് നേതാവും ബോക്‌സറുമായ വിജേന്ദര്‍ സിംഗ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തോടടക്കം ബ്രിജ് ഭൂഷണ്‍ ലൈംഗികാതിക്രമം കാണിച്ചതില്‍ പ്രതിഷേധിച്ച്
രാജ്യ തലസ്ഥാനത്ത് നാല്‍പ്പതു ദിവസം സമരം ചെയ്ത ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ബിജെപി എംപി ബ്രിജ് ഭൂഷണുമായി ബന്ധമുളള ആരും ഗുസ്തി ഫെഡറേഷനിലേക്കെത്തരുത് എന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബ്രിജ് ഭൂഷണ്‍ന്റെ വിശ്വസ്തര്‍
അധ്യക്ഷ സ്ഥാനം അടക്കം സമിതിയിലെ സ്ഥാനങ്ങള്‍ പിടിച്ചടക്കുകയായിരുന്നു.
ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പാനല്‍ ആധികാരിക വിജയം നേടിയതിന് പിന്നാലെയായിരുന്നു ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി സാക്ഷി മാലികിന്റെ പ്രഖ്യാപനം.