തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.സർക്കാരിന്റെ ബജറ്റിൽ രാഷ്ട്രീയ വിമർശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമാണുള്ളതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്‍റെ വിശ്വാസ്യത ധനമന്ത്രി തകർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തിൽ രാഷ്ട്രീയ വിമർശനത്തിനായി ബജറ്റ് ഡോക്യുമെന്‍റിനെ മാറ്റി. സഭക്കുള്ളിലും സഭക്ക് പുറത്തും പ്രതിപക്ഷത്തെ വിമർശിക്കാൻ നിരവധി അവസരങ്ങളുണ്ട്. രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി പ്രതിപക്ഷത്തെ വിമർശിച്ച് ബജറ്റിന്‍റെ മുഴുവൻ പവിത്രതയും സർക്കാർ ഇല്ലാതാക്കിയെന്നും സതീശൻ ആരോപിച്ചു.