വാളയാര്‍ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ കൊല്ലപ്പെട്ട കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ കസ്റ്റഡിയില്‍. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

author-image
Web Desk
New Update
വാളയാര്‍ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ കൊല്ലപ്പെട്ട കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ കസ്റ്റഡിയില്‍. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

സ്ഥാപനത്തിലെ ചെമ്പ് കമ്പനിയും തകിടുകളും മോഷ്ടിക്കാന്‍ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാര്‍ കമ്പനി അധികൃതര്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പരാതി നല്‍കാന്‍ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിപ്പോയ ബിനാനി സിങ്ക് കമ്പനിയിലെ ലോഹ ഭാഗങ്ങള്‍ നീക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരനായിരുന്നു മധു. പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.

വാളയാര്‍ കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കയക്കാന്‍ സി.ബി.ഐ.കോടതി അനുമതി നല്‍കിയിരുന്നു. പ്രതികളെ നുണപരിശോധനയ്ക്ക് ഹാജരാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വിധിപറയാനിരിക്കെയാണ് മധുവിന്റെ മരണം.

2017 ജനുവരി 7-ന് ആണ് വാളയാര്‍ അട്ടപ്പള്ളത്ത് കുടുംബം താമസിച്ചിരുന്ന ഷെഡ്ഡില്‍ 13-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് അതേ ഷെഡ്ഡില്‍ ഒമ്പതുവയസുകാരിയായ സഹോദരിയേയും സമാന സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 2021-ല്‍ പ്രതികളെ കോടതി വെറുതേ വിട്ടെങ്കിലും വിധി ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സി ബി ഐക്ക് കൈമാറുകയും ചെയ്തു.

Latest News newsupdate walayar case