97 വര്‍ഷം പഴക്കമുള്ള മദ്യത്തിന്‍റെ വീര്യമെന്തായിരിക്കുമെന്ന് പിടുത്തമുണ്ടോ? വീര്യം എങ്ങനെയായാലും വില കുറച്ചധികം കൂടുതലാണെന്നാണ് മദ്യക്കുപ്പി വില്‍ക്കാന്‍ വച്ച ലേല സ്ഥാപനം പറയുന്നത്. ദി മക്കാലൻ ഡിസ്റ്റിലറിയിൽ നിന്നുള്ള ഒരു കുപ്പി സിംഗിൾ മാൾട്ട് വിസ്‌കിയാണ് അടുത്ത മാസം ലേലത്തിനായി ഒരുങ്ങുന്നത്.
ഇതിന്റെ വില ഏകദേശം 10 കോടി രൂപ (1.2 മില്യണ്‍ പൗണ്ട്) വരെ വരും, ഈ വിസ്കിക്ക് വിലയുണ്ടെന്നാണ് ലേല സ്ഥാപനമായ സോത്ത്ബൈസ് അവകാശപ്പെടുന്നത്. ഈ വിസ്കി നിര്മിച്ചിട് ഇപ്പോളത്തെ ഏകദേശം 97 വർഷങ്ങളായി.
'ദി മക്കാലൻ 1926' ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്കോച്ച് വിസ്കിയാണെന്നും ലേല സ്ഥാപനം അവകാശപ്പെടുന്നു. സമാനമായ ഒരു കുപ്പി വിസ്കി 2019 ല്‍ 1.5 മില്യൺ പൗണ്ടിന് (12.45 കോടി രൂപ) വിറ്റിരുന്നു. പിന്നീട് ഇത് ആദ്യമായാണ് അതേ പെട്ടിയില്‍ നിന്നും ഒരു കുപ്പി ലേലത്തിനായി എത്തുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.