'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി

18,000ത്തോളം പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഗുണകരം എന്നാണ് റിപ്പോർട്ട്. സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഇത് ഗുണകരമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

author-image
Greeshma Rakesh
New Update
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു.വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ സമിതി അംഗങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് റിപ്പോർട്ട് കൈമാറിയത്. 18,000ത്തോളം പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഗുണകരം എന്നാണ് റിപ്പോർട്ട്. സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഇത് ഗുണകരമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സമിതി അംഗങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിങ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഏഴു മാസത്തെ പഠനത്തിനുശേഷമാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ത്യൻ ഭരണഘടനക്കും മറ്റ് നിയമപരമായ ചട്ടക്കൂടുകൾക്കും കീഴിലുള്ള നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി പരിശോധിച്ചത്. പ്രധാനമായും രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതിൻറെ സാധ്യതകളെ കുറിച്ചാണ് സമിതി പഠിനം നടത്തിയത്.

 

one nation one election droupadi murmu one election panel ram nath kovind