വാഷിങ്ടണ്‍: ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതിനെതിരെ പ്രതികരണവുമായി അമേരിക്ക മുന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്.
ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന്റെ ചില നടപടികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഒബാമ പറഞ്ഞു. തലമുറകളോളം പലസ്തീന് ഇസ്രയേലിനോട് വിരോധത്തിന് കാരണമാകും.
ഇത്തരം നടപടികളിലൂടെ ഇസ്രയേലിനുള്ള അന്താരാഷ്ട്ര പിന്തുണ ദുര്‍ബലമാകുമെന്നും ഒബാമ മുന്നറിയിപ്പ് നല്കി.
'ഗാസയില്‍ ഒറ്റപ്പെട്ടുപോയ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും നിഷേധിക്കുന്ന ഇസ്രയേലിന്റെ നിലപാട് മാനുഷിക ദുരിതം കൂടുതല്‍ ഗുരുതരമാക്കും.
മാത്രമല്ല പലസ്തീനിലെ വരും തലമുറകളുടെയും ഇസ്രയേലിനോടുള്ള മനോഭാവം കഠിനമാകാന്‍ കാരണമാകും. ആഗോള പിന്തുണ ഇല്ലാതാവുകയും ചെയ്യും. ഇതോടെ ഇസ്രയേലിന്റെ ശത്രുക്കള്‍, മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള ദീര്‍ഘകാല ശ്രമങ്ങളെ തകര്‍ക്കും'- ഒബാമ പറഞ്ഞു.