റിവ്യൂ വിലക്കിയിട്ടില്ല, സിനിമയെ ബോധപൂര്‍വ്വം നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി: ഹൈക്കോടതി

ബ്ലാക്‌മെയിലിംഗിനും ബോധപൂര്‍വ്വം സിനിമയെ നശിപ്പിക്കാനും റിവ്യൂ നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന പോലിസ് മേധാവി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി.

author-image
Greeshma Rakesh
New Update
റിവ്യൂ വിലക്കിയിട്ടില്ല, സിനിമയെ  ബോധപൂര്‍വ്വം നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി: ഹൈക്കോടതി

 

കൊച്ചി: സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനകം റിവ്യൂ നടത്താന്‍ പാടില്ലെന്ന തരത്തില്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈകോടതി. ബ്ലാക്‌മെയിലിംഗിനും ബോധപൂര്‍വ്വം സിനിമയെ നശിപ്പിക്കാനും റിവ്യൂ നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന പോലിസ് മേധാവി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി.

അതെസമയം വ്യക്തികള്‍ സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങള്‍ നടത്തുന്നത് തടയാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിക്കാന്‍ വൈകിയതിനെ ഹൈക്കോടതി വിമര്‍ശിച്ചു.

കോടതി വിഷയത്തില്‍ ഇടപെട്ടതിനു ശേഷമാണ് പ്രൊഡ്യൂസേഴസ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.സിനിമ വ്യവസായത്തെ നശിപ്പിക്കാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി.ഇക്കാര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ടാര്‍ഗറ്റ് ചെയ്ത് നടത്തുന്ന റിവ്യൂകള്‍ യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. ഇതിനെതിരെ പൊലിസ് ക്യത്യമായ നടപടി സ്വീകരിക്കണം. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചു.

 

kerala high court film review vloggers