അവശ്യസാധനങ്ങളോ മാനുഷിക സഹായമോ അനുവദിക്കില്ല; ഗാസയ്ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്

ഇസ്രായേൽ വരും ദിവസങ്ങളിൽ ഗാസയിൽ "സമ്പൂർണ ഉപരോധം" പ്രഖ്യാപിച്ചു. വെള്ളം, ഇന്ധനം, വൈദ്യുതി വിതരണം എന്നിവ വിച്ഛേദിച്ചു. ഇന്ധനം തീർന്നതിനെ തുടർന്ന് പലസ്തീൻ പ്രദേശത്തെ ഏക പവർ പ്ലാന്റ് ബുധനാഴ്ച അടച്ചിരുന്നു.

author-image
Greeshma Rakesh
New Update
 അവശ്യസാധനങ്ങളോ മാനുഷിക സഹായമോ അനുവദിക്കില്ല; ഗാസയ്ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്

ജറുസലേം: ഗാസയ്ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ. ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതുവരെ ഗാസയിലേക്ക് അവശ്യസാധനങ്ങളോ മാനുഷിക സഹായമോ അനുവദിക്കില്ലെന്ന് ഇസ്രായേലി ഊർജ്ജ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.

"ഗാസയ്ക്ക് മാനുഷിക സഹായം? ഇലക്ട്രിക് സ്വിച്ച് ഓണാക്കില്ല, വാട്ടർ ടാപ്പ് തുറക്കില്ല, ഇസ്രായേൽ തട്ടിക്കൊണ്ടുപോയവരെ നാട്ടിലെത്തിക്കുന്നതുവരെ ഗാസയിലേക്ക് ഇന്ധന ട്രക്ക് പ്രവേശിക്കില്ല," അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഭാഗമായി 150 ഓളം ഇസ്രായേലികളെയും അമേരിക്കയിൽ നിന്നുൾപ്പെടെയുള്ള വിദേശികളെയും ഹമാസ് സംഘം ഗാസയിലേയ്ക്ക് തട്ടിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇരുഭാഗത്തുമായി രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ട്ടമായി.

ഇസ്രായേൽ വരും ദിവസങ്ങളിൽ ഗാസയിൽ "സമ്പൂർണ ഉപരോധം" പ്രഖ്യാപിച്ചു. വെള്ളം, ഇന്ധനം, വൈദ്യുതി വിതരണം എന്നിവ വിച്ഛേദിച്ചു. ഇന്ധനം തീർന്നതിനെ തുടർന്ന് പലസ്തീൻ പ്രദേശത്തെ ഏക പവർ പ്ലാന്റ് ബുധനാഴ്ച അടച്ചിരുന്നു.

israel katz hamasa warning israel-hamasa conflict israel gaza