കാറ്റലിന്‍ കാരിക്കോക്കും ഡ്രൂ വെയ്‌സ്മാനും വൈദ്യശാസ്ത്ര നൊബേല്‍

മെസഞ്ചര്‍ ആര്‍എന്‍എ ബന്ധപ്പെട്ട പഠനം കോവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ ഉള്‍പ്പെടെ ഏറെ നിര്‍ണായകമായ കണ്ടെത്തലായിരുന്നു.

author-image
Web Desk
New Update
കാറ്റലിന്‍ കാരിക്കോക്കും ഡ്രൂ വെയ്‌സ്മാനും വൈദ്യശാസ്ത്ര നൊബേല്‍

സ്റ്റോക്ക്‌ഹോം: 2023ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലേക്ക് നയിച്ച സുപ്രധാന കണ്ടെത്തലിന് കാറ്റലിന്‍ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്‌സ്മാന്‍ (യുഎസ്) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

മെസഞ്ചര്‍ ആര്‍എന്‍എ ബന്ധപ്പെട്ട പഠനം കോവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ ഉള്‍പ്പെടെ ഏറെ നിര്‍ണായകമായ കണ്ടെത്തലായിരുന്നു. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്‌സ് തുടങ്ങിയവയ്‌ക്കെതിരെയുള്ള വാക്‌സിന്‍ തയ്യാറാക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായിച്ചു.

നൊബേല്‍ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറല്‍ തോമസ് പള്‍മന്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

nobel prize medicine world news international news