അവധി ദിനങ്ങളില്‍ ഇനി ആധാര്‍ റജിസ്‌ട്രേഷന്‍ നടക്കില്ല...

ആധാര്‍ റെജിസ്‌ട്രേഷന്‍ പൊതുഅവധി ദിനങ്ങളില്‍ നടത്തരുതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പിന്റെ ഉത്തരവ്.

author-image
Web Desk
New Update
 അവധി ദിനങ്ങളില്‍ ഇനി ആധാര്‍ റജിസ്‌ട്രേഷന്‍ നടക്കില്ല...

കോഴിക്കോട്: ആധാര്‍ റെജിസ്‌ട്രേഷന്‍ പൊതുഅവധി ദിനങ്ങളില്‍ നടത്തരുതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പിന്റെ ഉത്തരവ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് പൊതു അവധി ദിനങ്ങളിലും പ്രവൃത്തി
ദിനങ്ങളിലെ അധികസമയത്തും നിര്‍ത്തിവച്ചത്.

യുഐഡിഎഐ യന്ത്രങ്ങള്‍ വഴിയുള്ള തട്ടിപ്പു വ്യാപകമായതിനാലാണ് നടപടിയെ ന്നാണ് ഉത്തരവില്‍ പറയുന്നത്. രാവിലെ 10നും വൈകിട്ട് 6നും ഇടയ്ക്ക് ഉപയോഗിക്കേണ്ട യന്ത്രങ്ങള്‍ അധികസമയം പ്രവര്‍ത്തിപ്പിച്ച് ആധാര്‍ റജിസ്‌ട്രേഷന്‍ നടത്തുന്നതിലൂടെ വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി സൂചനയുണ്ട്. അവധി ദിനങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ കേന്ദ്രങ്ങളെ വിലക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച വരെ ആധാര്‍ റജിസ്‌ട്രേഷന്‍ അടക്കമുള്ള സേവനങ്ങള്‍ക്ക് പൊതു അവധിദിനങ്ങളിലാണ് അക്ഷയ കേന്ദ്രങ്ങളില്‍ ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, പുതിയ ഉത്തരവ് വന്നതോടെ ഞായര്‍, രണ്ടാം ശനി അടക്കമുള്ള ദിവസങ്ങളില്‍ ആധാര്‍ റജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല. മറ്റു ദിവസങ്ങളില്‍ രാവിലെ 10നും വൈകിട്ട് 6നും ഇടയ്ക്ക് മാത്രമേസാധിക്കൂ.

aadhar uidai kerala news