ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്വാമി നിത്യാനന്ദ. ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും നിത്യാനന്ദ പറഞ്ഞു. ചടങ്ങിന്റെ ഷെഡ്യൂളും നിത്യാനന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ശ്രീരാമന്‍ പ്രവേശിക്കുകയും ലോകത്തെ അനുഗ്രഹിക്കുന്നതിനായി ഇറങ്ങുകയും ചെയ്യും. ചരിത്രപരവും അസാധാരണവുമായ ഈ ചടങ്ങ് പാഴാക്കരുത്. നിത്യാനന്ദ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് നിത്യാനന്ദ. 2010ല്‍ നിത്യാനന്ദയുടെ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം കിട്ടി. നിത്യാനന്ദ രാജ്യം വിട്ടതായി ഇതേ ഡ്രൈവര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.