കേരളത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ല; നിര്‍മല സീതാരാമന്‍

കേരളത്തിന്റെ വായ്പ പരിധി വര്‍ധിപ്പിക്കുന്നതിന് പൊതു നിബന്ധനകളില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍.

author-image
Web Desk
New Update
കേരളത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ല; നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പ പരിധി വര്‍ധിപ്പിക്കുന്നതിന് പൊതു നിബന്ധനകളില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. എന്‍.കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിനായിരുന്നു പാര്‍ലമെന്റില്‍ മന്ത്രി മറുപടി നല്‍കിയത്. കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിന് മാത്രം ഇളവ് നല്‍കാനാവില്ലെന്നും സംസ്ഥാനത്തിനായി രാജ്യത്തിന്റെ പൊതു മാനദണ്ഡങ്ങളില്‍ മീറ്റം വരുത്താന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്‍പാദനത്തിന്റെ ഒരു ശതമാനം കൂടി വായ്പാ അധികമായി എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

nirmala seetharaman national news Latest News