ലോക്‌സഭയില്‍ ഒരക്ഷരം മിണ്ടാതെ ഒമ്പത് എംപിമാര്‍

പതിനേഴാം ലോക്‌സഭാ അനിശ്ചിത കാലത്തേക്ക് പിരിയുമ്പോള്‍ സഭയ്ക്കകത്ത് ഒന്നും മിണ്ടാതെ ഒമ്പത് എംപിമാര്‍. ചലച്ചിത്ര താരങ്ങളായ സണ്ണി ഡിയോളും ശത്രുഘന്‍ സിന്‍ഹയും ഇതില്‍ ഉള്‍പ്പെടുന്നു.

author-image
anu
New Update
ലോക്‌സഭയില്‍ ഒരക്ഷരം മിണ്ടാതെ ഒമ്പത് എംപിമാര്‍

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ അനിശ്ചിത കാലത്തേക്ക് പിരിയുമ്പോള്‍ സഭയ്ക്കകത്ത് ഒന്നും മിണ്ടാതെ ഒമ്പത് എംപിമാര്‍. ചലച്ചിത്ര താരങ്ങളായ സണ്ണി ഡിയോളും ശത്രുഘന്‍ സിന്‍ഹയും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം സഭയിലെ ചര്‍ച്ചകളില്‍ കൂടുതല്‍ മിണ്ടിയവരില്‍ കൊല്ലം എംപിയും ആര്‍ എസ് പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രനും ഉള്‍പ്പെടുന്നു.

മിണ്ടാത്ത ഒമ്പതുപേരില്‍ സണ്ണി ഡിയോള്‍ ഉള്‍പ്പെടെ ആറുപേര്‍ ബിജെപി അംഗങ്ങളാണ്. ശത്രുഘന്‍ ഉള്‍പ്പെടെ കണ്ടുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ എസ് പി യില്‍ നിന്നുമാണ്.

അഞ്ചുവര്‍ഷവും മുഴുവന്‍ സമ്മേളനങ്ങളിലും ഹാജരായത് ബിജെപിയുടെ രണ്ട് പുതുമുഖ എംപിമാര്‍ മാത്രമാണ്. ഛത്തീസ്ഗഡില്‍ നിന്നുള്ള മോഹന്‍ മാണ്ഡവിയും രാജസ്ഥാനിലെ ഭഗരീഥ് ചൗധരിയും. ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ലോക്‌സഭാംഗം യുപിയില്‍ നിന്നുള്ള ബിജെപി അംഗം പുഷ്‌പേന്ദ്ര സിങ് ചന്ദേലാണ്. കോണ്‍ഗ്രസ് അംഗം കുല്‍ദീപ് റായ് ശര്‍മ, ബിഎസ്പി അംഗം മലൂക്ക് നാഗര്‍, ഡിഎംകെ അംഗം ഡിഎല്‍വി സെന്തില്‍കുമാര്‍, ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍, എന്‍സിപി അംഗം സുപ്രിയ സുലെ എന്നിവരാണ് മറ്റുള്ളവര്‍.

Latest News national news