തിരുവനന്തപുരം: തിരുവനന്തപുരത്ത് പൈസവച്ച് ചീട്ട് കളിച്ച സംഭവത്തില്‍ 9 പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബിലായിരുന്നു ചീട്ടുകളി. തിരുവനന്തപുരം, കോട്ടയം, വര്‍ക്കല സ്വദേശികളാണു പിടിയിലായത്. ഇവരില്‍നിന്നു 5 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു മ്യൂസിയം പൊലീസ് പരിശോധനയ്ക്ക് എത്തിയത്. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്.ആര്.വിനയകുമാറിന്റെ പേരിലാണ് മുറിയെടുത്തിരുന്നത് എന്നാണ് പൊലീസ് നല്കുന്ന വിവരം. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണു വിനയകുമാര്‍. ആരാണ് തന്റെ പേരില്‍ മുറിയെടുത്തതെന്ന് അറിയില്ലെന്ന് വിനയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.