'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം

ജനുവരി 15നകം അഭിപ്രായം അറിയിക്കണമെന്നും നിർദേശങ്ങൾ ഒറ്റതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്ക് കൈമാറുമെന്നും പരസ്യത്തിൽ പറയുന്നു.

author-image
Greeshma Rakesh
New Update
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി പത്രങ്ങളിൽ പരസ്യം.നിലവിലെ തെരഞ്ഞെടുപ്പ് രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാം. ജനുവരി 15നകം അഭിപ്രായം അറിയിക്കണമെന്നും നിർദേശങ്ങൾ ഒറ്റതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്ക് കൈമാറുമെന്നും പരസ്യത്തിൽ പറയുന്നു.

നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയുടെ പേരിലാണ് പത്രങ്ങളിൽ പരസ്യം വന്നിരിക്കുന്നത്.മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയാണ് ഈ നിർദേശങ്ങൾ പരിഗണിക്കുക.പ്രതിപക്ഷം ശക്തമായി പൂർണ്ണമായും എതിർത്തിട്ടും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോവുകയാണ്.

2029ലെ തെരഞ്ഞെടുപ്പ് ലോക്സഭ, നിയമസഭ ഉൾപ്പെടെ ഒന്നിച്ചു നടത്താനാണ് കേന്ദ്രത്തിന്റെ നീക്കം.തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നടത്താനാണ് നീക്കം നടക്കുന്നത്.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്പൂർണ യോഗം കഴിഞ്ഞ വർഷം സെപ്തംബറിലാണ് ചേർന്നത്.

എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സമിതിയിൽ നിന്ന് പിന്മാറിയിരുന്നു. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ സിങ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് അംഗങ്ങൾ.

അതെസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനുകൂല നിലപാടാണ് ദേശീയ നിയമ കമ്മീഷൻ സ്വീകരിച്ചത്.ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് സാവകാശം വേണമെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു വർഷമെങ്കിലും തയ്യാറെടുപ്പിന് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.മാത്രമല്ല വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടാൻ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.

one nation one election central government election committee newspaper advertisement