യുഎപിഎ കേസ്: ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയില്‍

യുഎപിഎ കേസിലെ അറസ്റ്റ് ശരിവെക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായ സ്തയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും സുപ്രീം കോടതിയെ സമീപിച്ചു.

author-image
Web Desk
New Update
യുഎപിഎ കേസ്: ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: യുഎപിഎ കേസിലെ അറസ്റ്റ് ശരിവെക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായ സ്തയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും സുപ്രീം കോടതിയെ സമീപിച്ചു. ഇഡി അറസ്റ്റിനെതിരെ നല്‍കിയ ഹര്‍ജി ഒക്ടോബര്‍ 13 ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

അറസ്റ്റ് ന്യായമാണെന്നും കാരണം കാണിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയത്. ന്യൂസ് ക്ലിക്കിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉടന്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ഒക്ടോബര്‍ മൂന്നിന് ഇഡി അറസ്റ്റ് ചെയ്ത പ്രബീറും അമിതും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

national news NewsClick uapa case Supreme Court