വിസ നിയമം പരിഷ്‌കരിച്ച് കുവൈത്ത്

ഫാമിലി വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത്.

author-image
Athira
New Update
വിസ നിയമം പരിഷ്‌കരിച്ച് കുവൈത്ത്

കുവൈത്ത്; ഫാമിലി വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത്. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കള്‍ എന്നിവര്‍ക്കു മാത്രമായി വിസ പരിമിതപ്പെടുത്തി. ബിരുദവും 800 ദിനാര്‍ ശമ്പളവും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലിയും ചെയ്യുന്ന വിദേശികള്‍ക്കു മാത്രം ഫാമിലി വീസ നല്‍കിയാല്‍ മതി എന്നാണ് പുതിയ തീരുമാനം. ഫാമിലി വിസിറ്റിങ് വിസയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പുതിയ വിസ നിയമം പ്രാബല്യത്തിലായതിന്റെ ആദ്യദിനത്തില്‍ 1165 അപേക്ഷകള്‍ തള്ളി. വിസ അപേക്ഷക്കൊപ്പം വിവാഹ, ജനന, ബിരുദ സര്‍ട്ടി ഫിക്കറ്റുകള്‍, രാജ്യങ്ങളിലെ കുവൈത്ത് എംബസിയില്‍ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകള്‍ എന്നിവയാണ് നല്‍കേണ്ടത്.

Latest News international news news updates