ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.ഇന്ത്യയുടെ ആഘോഷത്തിൽ
നിരവധി വിദേശ ഭരണാധികാരികളും അണിചേരുന്നുണ്ട്.
ഇപ്പോഴിതാ ന്യൂസിലൻഡ് റെഗുലേഷൻ മന്ത്രി ഡേവിഡ് സെയ്മൂർ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും രാമക്ഷേത്രത്തേയും പ്രശംസിച്ച് രംഗത്തുവന്നിരിക്കുന്നത്.500 വർഷത്തിന് ശേഷം രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് മോദിയെ അഭിനന്ദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.മോദിയുടെ നേതൃത്വത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമാണ് രാമക്ഷേത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയ് ശ്രീരാം, 1000 വർഷം കൂടി നിലനിൽക്കണമെന്ന ഉദ്ദേശ്യത്തോടെ 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്ര നിർമ്മാണം പൂർണതയിലെത്തിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. ലോകത്തുയരുന്ന വെല്ലുവിളികളെ നേരിട്ട് തന്റെ രാജ്യത്തെ ജനങ്ങളെ നയിക്കാനുള്ള നെഞ്ചുറപ്പും സാമാർത്ഥ്യവുമാണ് അദ്ദേഹത്തെയും ഇന്ത്യയെയും വേറിട്ട് നിർത്തുന്നത്- ഡേവിഡ് സെയ്മൂർ പറഞ്ഞു.
നരേന്ദ്ര മോദിയുടെ വിശ്വാസവും കരുത്തും എന്നും കൂടെയുണ്ടാകട്ടെ. രാമക്ഷേത്രം സന്ദർശിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവരി 22 ഉച്ചയ്‌ക്ക് 12 നും 12.50നുമുള്ള മുഹൂർത്തത്തിലാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും.