കാലാവസ്ഥാ വ്യതിയാനം തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും: പഠനം

നേച്ചർ ക്ലൈമറ്റ് ചേഞ്ച്' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, ആഗോളതാപനം സമീപഭാവിയിൽ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനെ കുറിച്ച് പഠിക്കാൻ ലോകമെമ്പാടുമുള്ള അക്കാദമിക് വിദഗ്ധർ ഒന്നിച്ചിരിക്കുകയാണ്.

author-image
Greeshma Rakesh
New Update
കാലാവസ്ഥാ വ്യതിയാനം തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും: പഠനം

മുംബൈ: കാലാവസ്ഥാ വ്യതിയാനം വെള്ളപ്പൊക്കത്തിനും കാട്ടുതീയ്ക്കും മാത്രമല്ല, മനുഷ്യരിലെ തലച്ചോറിന്റെ മാറ്റങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞർ. നേച്ചർ ക്ലൈമറ്റ് ചേഞ്ച്' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, ആഗോളതാപനം സമീപഭാവിയിൽ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനെ കുറിച്ച് പഠിക്കാൻ ലോകമെമ്പാടുമുള്ള അക്കാദമിക് വിദഗ്ധർ ഒന്നിച്ചിരിക്കുകയാണ്.

"നമ്മുടെ പരിസ്ഥിതിയിലെ ഘടകങ്ങൾ തലച്ചോറിലെ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ഞങ്ങൾക്ക് പണ്ടേ അറിയാം ''-.വിയന്ന സർവകലാശാലയിൽ നിന്നുള്ള പ്രബന്ധത്തിന്റെ പ്രധാന രചയിതാവ് ഡോ. കിംബർലി സി ഡോൽ പറഞ്ഞു.


എന്നാൽ ഏറ്റവും വലിയ ആഗോള ഭീഷണിയായ കാലാവസ്ഥാ വ്യതിയാനം നമ്മുടെ തലച്ചോറിനെ എങ്ങനെ മാറ്റിമറിക്കുമെന്ന് പഠിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. പാരിസ്ഥിതിക ഘടകങ്ങൾ മാറുന്നത് മനുഷ്യരിലെ തലച്ചോറിന്റെ വികാസത്തെയും പ്ലാസ്റ്റിറ്റിയെയും ബാധിക്കുമെന്ന് മൗസ് പഠനങ്ങൾ കാണിക്കുന്നു.

ദാരിദ്ര്യം വൈജ്ഞാനിക ഉത്തേജനത്തെ ബാധിക്കുകയും കുട്ടിക്കാലത്തെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പറയുന്നുണ്ട്. അടിക്കടിയുള്ള തീവ്രമായ കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉത്കണ്ഠ തുടങ്ങിയ ഘടകങ്ങൾക്കൊപ്പം, മനുഷ്യരുടെ തലച്ചോറിലുണ്ടാകുന്ന ആഘാതം മനസ്സിലാക്കേണ്ടതും നിർണായകമാണെന്നും ഡോയൽ പറഞ്ഞു. 

അപ്പോൾ മാത്രമെ ഈ മാറ്റങ്ങൾ ലഘൂകരിക്കാനുള്ള വഴികൾ കണ്ടെത്താൻ നമുക്ക് സാധിക്കൂവെന്നും ഡോയൽ കൂട്ടിച്ചേർത്തു. അടിക്കടിയുള്ള ചൂട്, വരൾച്ച, ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയ കാലാവസ്ഥയിൽ ജീവിക്കുന്നത് തലച്ചോറിന്റെ ഘടനയെയും പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും.

കഴിഞ്ഞ വർഷം മുതലാണ് കാലാവസ്ഥാ വ്യതിയാനത്തിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാസ്ത്രജ്ഞരും നയതന്ത്രജ്ഞരും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. സെപ്തംബറിൽ ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നടന്ന ജി20 സെഷനുകളിൽ ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

2050 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നും പോഷകാഹാരക്കുറവ്, വയറിളക്കം, ചൂട്, മലേറിയ എന്നിവ മൂലം പ്രതിവർഷം 2.5 ലക്ഷം പേർ മരിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുക്കൂട്ടൽ.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

Climate Change study brain function human being