വാഷിംഗ്ടൺ: ഗാസയിലെ ഹമാസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ.ഹമാസിന്റെ പ്രധാന താവളമായ തുരങ്കങ്ങളിലേക്ക് ഇസ്രയേൽ സൈന്യം കടൽ വെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.ഇത് ആഴ്ചയോളം തുടരും.
ഹമാസ് ബന്ദികളേയും സൈന്യത്തേയും താമസിപ്പിച്ചിരിക്കുന്നതും യുദ്ധസാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നതും ഈ തുരങ്കങ്ങളിലാണെന്നാണ് ഇസ്രായേലിന്റെ ആരോപണം.
അതിനാൽ ഈ തുരങ്കങ്ങൾ നശിപ്പിക്കാൻ ഈ പ്രക്രിയ സഹായിക്കുമെന്ന് ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ജേണൽ റിപ്പോർട്ട് ചെയ്തു.അതെസമയം കടൽവെള്ളം ഗാസയുടെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതായും പറയുന്നു.എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇസ്രായേൽ സൈന്യമോ പ്രതിരോധ മന്ത്രാലയമോ തയ്യാറായിട്ടില്ല.