നവകേരള സദസ്സ് തലസ്ഥാനത്ത് മൂന്നാം ദിനം; 23 ന് സമാപനം, പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടരുന്നു. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടക്കുന്നത്.

author-image
Priya
New Update
നവകേരള സദസ്സ് തലസ്ഥാനത്ത് മൂന്നാം ദിനം; 23 ന് സമാപനം, പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടരുന്നു. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടക്കുന്നത്.

കാട്ടാക്കട തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് ആണ് പ്രഭാതയോഗവും ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും നടക്കും.

രാവിലെ അരുവിക്കര മണ്ഡലത്തിലാണ് ആദ്യ നവകേരള സദസ്സ്. ഉച്ചക്ക് ശേഷം കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ്സ് ക്രിസ്ത്യന്‍ കോളേജിലും നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നവകേരള സദസ്സ് മുനിസിപ്പല്‍ സ്റ്റേഡിയത്തിലും നടക്കും.

പാറശാല മണ്ഡലത്തിലെ നവകേരള സദസ്സിന് കാരക്കോണം മെഡിക്കല്‍ കോളേജാണ് വേദി. നാളെ നവകേരള സദസ്സ് സമാപിക്കും. നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് സമാപന ദിവസത്തെ പര്യടനം.

അതേസമയം, പ്രതിപക്ഷം സദസ്സിനെതിരായ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേല്‍ക്കുന്നത്.

Thiruvananthapuram navakerala sadass