തിരുവനന്തപുരം: നവകേരള സദസിന് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. വൈകിട്ട് ആറിന് വര്‍ക്കല മണ്ഡലത്തിലാണ് ആദ്യ നവകേരളസദസ്സ് നടക്കുക.
വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയം നവകേരള സദസിന് വേദിയാകും. വര്‍ക്കല മണ്ഡലത്തില്‍ നിന്നാരംഭിക്കുന്ന നവകേരള സദസ്സിന് ഈ മാസം 23ന് തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെ സമാപനമാകും.
പൊതുജനങ്ങള്‍ക്ക് നിവേദനം നല്‍കുന്നതിനായി കൗണ്ടറുകളും വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകളും വേദിക്കരികിലായി സജ്ജമാക്കിയിട്ടുണ്ട്.
ഇന്നത്തോടെ കൊല്ലം ജില്ലയിലെ പരിപാടി അവസാനിക്കും. മന്ത്രിസഭാ യോഗം ചേര്‍ന്നതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി നടക്കുക.
പിന്നീട് നവകേരള സദസ് ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കലും 4:30ന് ചത്തന്നൂരും എത്തും. വൈകുന്നേരത്തോടെ നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.
അതേസമയം, നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന ഇന്ന് 564 പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.മാര്‍ച്ചില്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു.
പൊലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാനും സിപിഎമ്മും ചേര്‍ന്ന് നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെതിരെയാണ് സമരം.