ലോഗോയില്‍ മാറ്റം വരുത്തി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍

ലോഗോയില്‍ മാറ്റം വരുത്തി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍. മുന്‍പുണ്ടായിരുന്ന ലോഗോയില്‍ നടുവിലായി അശോകസ്തംഭം ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ലോഗോയില്‍ അതിനുപകരം ധന്വന്തരിയുടെ കളര്‍ ചിത്രമാണുള്ളത്.

author-image
Web Desk
New Update
ലോഗോയില്‍ മാറ്റം വരുത്തി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: ലോഗോയില്‍ മാറ്റം വരുത്തി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍. മുന്‍പുണ്ടായിരുന്ന ലോഗോയില്‍ നടുവിലായി അശോകസ്തംഭം ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ലോഗോയില്‍ അതിനുപകരം ധന്വന്തരിയുടെ കളര്‍ ചിത്രമാണുള്ളത്. ഇന്ത്യ എന്ന് എഴുതിയിരുന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്.

മെഡിക്കല്‍ കമ്മീഷന്റെ ഔദ്യോഗിക സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ് പുതിയ നീക്കം.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റം.
ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത് എന്ന് ചേര്‍ത്തതോടെയാണ് വലിയ തോതില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേര്‍ത്തത്. കേന്ദ്രമന്ത്രിമാര്‍ തങ്ങളുടെ എക്‌സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്.

Latest News national news National Medical Commission