നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാര്‍ ഡാം തുറക്കില്ല

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചു. ജലനിരപ്പ് 138 അടി പിന്നിട്ടതിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തിനു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നത്.

author-image
Priya
New Update
നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാര്‍ ഡാം തുറക്കില്ല

 

കുമളി: ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചു. ജലനിരപ്പ് 138 അടി പിന്നിട്ടതിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തിനു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഇന്നലെ രാത്രിയോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.25 അടിയായിരുന്നു. നീരൊഴുക്ക് കുറഞ്ഞതോടെയാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്‍ഡില്‍ 25 ഘന അടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഞായറാഴ്ച ആരംഭിച്ച മഴ ഇന്നലെയും തുടര്‍ന്നതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വര്‍ധിച്ചത്. എന്നാല്‍ ഇന്നു രാവിലെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നു.

mullapperiyar dam