തമിഴ്നാട്ടില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം 19 ന് തുറക്കും, ജാഗ്രത

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. രാവിലെ 10 മണി മുതല്‍ സ്പില്‍വേ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

author-image
Priya
New Update
തമിഴ്നാട്ടില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം 19 ന് തുറക്കും, ജാഗ്രത

തൊടുപുഴ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. രാവിലെ 10 മണി മുതല്‍ സ്പില്‍വേ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അണക്കെട്ടില്‍ ജലനിരപ്പ് 137 അടി കടന്നു.

അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. കഴിഞ്ഞ ദിവസം വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

mullapperiyar dam