സംസ്ഥാനത്ത് റെന്റ് എ ബൈക്ക് പദ്ധതിക്ക് മോട്ടർ വാഹനവകുപ്പിന്റെ ലൈസൻസ്

ലൈസൻസ് ലഭിക്കാൻ 5 ബൈക്കുകളിൽ കൂടുതൽ വേണം. ദിവസ വാടകയ്ക്കും മണിക്കൂർ വാടകയ്ക്കും നൽകാമെന്നതാണു വ്യവസ്ഥ.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത്  റെന്റ് എ ബൈക്ക് പദ്ധതിക്ക് മോട്ടർ വാഹനവകുപ്പിന്റെ ലൈസൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് റെന്റ് എ ബൈക്ക് പദ്ധതി തുടക്കം. റെന്റ് എ കാർ പദ്ധതിപോലെ ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന പദ്ധതിക്ക് മോട്ടർ വാഹനവകുപ്പ് ലൈസൻസ് നൽകും.നേരത്തെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് മോട്ടർ സൈക്കിളിനാണ് ഇത്തരത്തിൽ റെന്റ് എ മോട്ടർ സൈക്കിൾ പദ്ധതിയും ലൈസൻസും നൽകിയിരുന്നത്.

എന്നാൽ ഇനിമുതൽ മറ്റ് ഇന്ധനം ഉപയോഗിക്കുന്ന ബൈക്കുകൾക്കും ലൈസൻസ് നൽകും.ലൈസൻസ് ലഭിക്കാൻ 5 ബൈക്കുകളിൽ കൂടുതൽ വേണം. ദിവസ വാടകയ്ക്കും മണിക്കൂർ വാടകയ്ക്കും നൽകാമെന്നതാണു പ്രധാന വ്യവസ്ഥ. റെയിൽ വേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒട്ടേറെ അപേക്ഷകൾ സർക്കാരിന് ലഭിച്ചിരുന്നു.

license kerala motor vehicle department rent a bike project