കോഴിക്കോട്: വടകരയ്ക്കു സമീപം യുവതിയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് വടകര തിരുവള്ളൂരിലാണ് സംഭവം. കുന്നിയില്‍ മഠത്തില്‍ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് (ആറു മാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവച്ചശേഷം അഖില കിണറ്റില്‍ ചാടിയെന്നാണ് പൊലീസിന്റെ നിഗമനം.
ഭര്‍ത്താവ് ഫോണില്‍ വിളിച്ചിട്ട് അഖില എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറിനുള്ളില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൂന്നു പേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലാണ്.