നാഗര്‍കോവില്‍: തിരുവട്ടാറിന് സമീപം ആറ്റൂരില്‍ അമ്മയും 2 മക്കളും ഷോക്കേറ്റ് മരിച്ചു. ആറ്റൂരിന് സമീപം തോപ്പുവിള സ്വദേശി സാമിന്റെ ഭാര്യ ചിത്ര (47), മക്കളായ ആതിര (24), അശ്വിന് (19) എന്നിവരാണ് മരിച്ചത്.
കുറച്ച് ദിവസങ്ങള്‍ മുന്‍പാണ് ഗര്‍ഭിണിയായ ആതിര കുടുംബവീട്ടില്‍ വന്നത്. ഇന്നലെ വൈകുന്നേരം 5:30 ന് ഇവരുടെ വീടിന്റെ ഷെഡിന് അരികില്‍ മൂവരും നിലത്ത് വീണ് കിടക്കുന്നതു കണ്ടവരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ വീടിന്റെ ഷെഡിന്റെ ചുമരില്‍ നിന്നും വൈദ്യുതി പ്രവഹിച്ചതാകാം ഷോക്കേല്ക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഷോക്കേറ്റ യുവാവിനെ രക്ഷിക്കാന്‍ ശ്രമത്തിനിടെയാകാം അമ്മയ്ക്കും സഹോദരിക്കും വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം.