ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരത്തിന്റെ മേയറും പ്രതിപക്ഷ പാര്‍ട്ടിയായ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് ദ മാലദ്വീപ്‌സ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മൊയ്‌സുവിന് വിജയം. മാലദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹിനെയാണ് ചൈനയോട് ചായ്‌വുളള മൊയ്‌സു പരാജയപ്പെടുത്തിയത്.മാലദ്വീപില്‍ അഞ്ചു വര്‍ഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പ്.
എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. സെപ്റ്റംബര്‍ 9 ന് നടന്ന ആദ്യ വോട്ടെടുപ്പില്‍ സ്ഥാനാര്‍ത്ഥികളിലാര്‍ക്കും 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് കൂടുതല്‍ വോട്ടുകള്‍ കിട്ടിയ രണ്ടു സ്ഥാനാര്‍ത്ഥികളാണ് ഒക്ടോബര്‍ 9 ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുത്തത്.
മുഹമ്മദ് മൊയ്‌സു 54 ശതമാനം വോട്ടുകളാണ് ലഭിച്ചത്.ഇന്ത്യയോട് അടുപ്പം പുലര്‍ത്തിയിരുന്ന പ്രസിഡന്റായിരുന്നു മുഹമ്മദ് സോലിഹ്. ഇന്ത്യ പുറത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് 45കാരനായ മൊയ്‌സു തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാവല്‍ പ്രസിഡന്റായി നവംബര്‍ 17 വരെ സോലിഹ് തുടരും.