എംഎന്‍എഫിന് കനത്ത തിരിച്ചടി; മിസോറമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്

മിസോറമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സോറംപീപ്പിള്‍സ് മൂവ്‌മെന്റ് 26 സീറ്റുകള്‍ നേടി അധികാരത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എംഎന്‍എഫും കോണ്‍ഗ്രസും കനത്ത തിരിച്ചടി നേരിട്ടു.

author-image
Priya
New Update
എംഎന്‍എഫിന് കനത്ത തിരിച്ചടി; മിസോറമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്

ഐസ്വാള്‍: മിസോറമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സോറംപീപ്പിള്‍സ് മൂവ്‌മെന്റ് 26 സീറ്റുകള്‍ നേടി അധികാരത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എംഎന്‍എഫും കോണ്‍ഗ്രസും കനത്ത തിരിച്ചടി നേരിട്ടു.

എംഎന്‍എഫ് പത്തും കോണ്‍ഗ്രസ് ഒന്നും ബിജെപി മൂന്നും സീറ്റുകളാണ് നേടിയത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിനാണ് മുന്‍തൂക്കം ഉണ്ടായിരുന്നത്. എന്നാല്‍ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ സാഹചര്യം മാറി മറിഞ്ഞു.

ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. എംഎന്‍എഫിന്റെ സോറംതംഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ തവണ എംഎന്‍എഫ് 27 സീറ്റിലും സെഡ്പിഎം 8 സീറ്റിലും കോണ്‍ഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമൂദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍നിന്ന് തിങ്കളാഴ്ചയിലേക്കു മാറ്റിയത്.

zpm mizoram assembly election