ഐസ്വാള്‍: മിസോറാമില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എംഎന്‍എഫും സെഡ്പിഎമ്മും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം.
8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴുള്ള
ലീഡ് ആണ് ആദ്യം പുറത്തുവന്നത്. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളില്‍ വിജയിക്കണം. മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.
എംഎന്‍എഫിന്റെ സോറം തംഗയുടെ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചന. നല്‍കുന്നത്. സെഡ് പിഎം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.
അതേസമയം, മിസോറാമില്‍ തൂക്കു സഭയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തവണ എംഎന്‍എഫ് 27 സീറ്റിലും സെഡ്പിഎം 8 സീറ്റിലും കോണ്‍ഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്.