ആര് വാഴും ആര് വീഴും; മിസോറാമിലെ ജനവിധി ഇന്നറിയാം, ശുഭപ്രതീക്ഷയില്‍ എംഎന്‍എഫും സെഡ്പിഎമ്മും

മിസോറാമില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

author-image
Priya
New Update
ആര് വാഴും ആര് വീഴും; മിസോറാമിലെ ജനവിധി ഇന്നറിയാം, ശുഭപ്രതീക്ഷയില്‍ എംഎന്‍എഫും സെഡ്പിഎമ്മും

ഐസ്വാള്‍: മിസോറാമില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.

എംഎന്‍എഫിന്റെ സോറം തംഗയുടെ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകള്‍ സൂചന. നല്‍കുന്നത്. സെഡ് പിഎം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.

അതേസമയം, മിസോറാമില്‍ തൂക്കു സഭയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റിലും കോണ്‍ഗ്രസ് 05, ബിജെപി 01, സ്വതന്ത്രര്‍ 08 എന്നിങ്ങനെയാണ് വിജയിച്ചത്.

mizoram assembly election