ഇന്ത്യന്‍ സേനയെ പുറത്താക്കും; തീരുമാനത്തിലുറച്ച് നിയുക്ത മാലദ്വീപ് പ്രസിഡന്റ്

രാജ്യത്ത് നിന്ന് ഇന്ത്യന്‍ സേനയെ നീക്കം ചെയ്യുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉറച്ച് നിയുക്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. സൈനികരെ ഒഴിവാക്കല്‍ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുമെന്നും തിരഞ്ഞെടുപ്പ് വിജയാഘോഷ വേളയില്‍ മുയിസു വ്യക്തമാക്കി.

author-image
Web Desk
New Update
ഇന്ത്യന്‍ സേനയെ പുറത്താക്കും; തീരുമാനത്തിലുറച്ച് നിയുക്ത മാലദ്വീപ് പ്രസിഡന്റ്

മാലി: രാജ്യത്ത് നിന്ന് ഇന്ത്യന്‍ സേനയെ നീക്കം ചെയ്യുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉറച്ച് നിയുക്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. സൈനികരെ ഒഴിവാക്കല്‍ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുമെന്നും തിരഞ്ഞെടുപ്പ് വിജയാഘോഷ വേളയില്‍ മുയിസു വ്യക്തമാക്കി. രാജ്യത്ത് വിദേശ സേനയെ നീക്കം ചെയ്യണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും നിയുക്ത പ്രസിഡന്റ് ആവര്‍ത്തിച്ചു.

മാലദ്വീപിലെ 'ഇന്ത്യന്‍ സാന്നിധ്യ'ത്തിന്റെ പേരില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മുഹമ്മദ് സോലിഖിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് മുയിസു തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി ചൈനയുമായി ആഭിമുഖ്യം പുലര്‍ത്തുന്ന പ്രസ്ഥാനമാണ്. 'ഇന്ത്യയെ പുറത്താക്കല്‍' പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. ഇന്ത്യയുടെ സൈനിക സാന്നിധ്യം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നും മുയിസു തിരഞ്ഞെടുപ്പ് വേളയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, മുയിസുവിന്റെ ആരോപണങ്ങള്‍ സോലിഖ് തള്ളിക്കളയുന്നു. കപ്പല്‍ നിര്‍മാണശാല ഒരുക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മാലദ്വീപില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യമെന്നും അത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയല്ലെന്നും സോലിഖ് വ്യക്തമാക്കുന്നു.

india election maldives mohammed muizzu Indian army